നാഷണൽ എയ്റോസ്‌പേസ് ലബോറട്ടറിയിൽ 10 ഒഴിവ് - JOB ME

JOB ME

Latest Gulf Jobs For Everyone

Hot

Post Top Ad

Monday, February 9, 2015

നാഷണൽ എയ്റോസ്‌പേസ് ലബോറട്ടറിയിൽ 10 ഒഴിവ്

മിനിസ്ട്രി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് കീഴിൽ ബംഗലൂർ ആസ്ഥാനമായ നാഷണൽ എയ്റോസ്‌പേസ് ലബോറട്ടറിയിൽ വിവിധ തസ്തികകളിലായി 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഫെബ്രുവരി 13. 

1. അസിസ്റ്റന്റ് (ജി, എസ് ആൻഡ് പി, ഗ്രേഡ് കകക, ഒഴിവ്7), യോഗ്യത പന്ത്രണ്ടാം ക്ലാസ്/ പ്ലസ്ടു പാസായിരിക്കണം, ഇംഗ്ലീഷിൽ 35 ഉം ഹിന്ദിയിൽ 30 ഉം വാക്ക് ടൈപ്പിംഗ് വേഗത, ശമ്പളം 5200 20200 ഗ്രേഡ്‌പേ 1900 രൂപ. 

2. അസിസ്റ്റന്റ് (എഫ് ആൻഡ് എ, ഗ്രേഡ് കകക, ഒഴിവ്2), യോഗ്യത കൊമേഴ്‌സ് വിഷയമായി പന്ത്രണ്ടാം ക്ലാസ്/ പ്ലസ്ടു പാസായിരിക്കണം, ഇംഗ്ലിഷിൽ 35 ഉം ഹിന്ദിയിൽ 30 ഉം വാക്ക് ടൈപ്പിംഗ് വേഗത, ശമ്പളം 5200 20200 ഗ്രേഡ്‌പേ 1900 രൂപ.

3. ജൂനിയർ സ്റ്റെനോഗ്രാഫർ (ഹിന്ദി, ഒഴിവ്1), യോഗ്യത പന്ത്രണ്ടാം ക്ലാസ്/ പ്ലസ്ടു പാസായിരിക്കണം, ഹിന്ദി ഷോട്ട്ഹാൻഡിൽ 80 ഉം ട്രാൻസ്‌ക്രിപ്ഷനിൽ 65 ഉം ടൈപ്പിംഗിൽ 35 വാക്കും വേഗത. ശമ്പളം 5200 20200 ഗ്രേഡ്‌പേ 2400 രൂപ.
പ്രായം 1828. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ ഡൗൺലോഡ് ചെയ്ത അപേക്ഷ തയ്യാറാക്കി ഫോട്ടോ പതിച്ച് മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം The Senior Controller of ADMINISTRATION, CSIR-National Aerospace Laboratories, P.B No-1779, HAL Airport Road, Kodihalli, Bengaluru-560017 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ.

വെബ്‌സൈറ്റ് www.nal.res.in

No comments:

Post a Comment

Post Top Ad